പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ബെൻ സ്‌റ്റോക്‌സ് പുറത്ത്

Newsroom

Picsart 23 06 10 00 35 58 795
Download the Fanport app now!
Appstore Badge
Google Play Badge 1

മുൾട്ടാനിൽ പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിൽ നിന്ന് ബെൻ സ്റ്റോക്‌സ് പുറത്ത്. ഓഗസ്റ്റ് മുതൽ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്, ശ്രീലങ്കയ്‌ക്കെതിരായ മുഴുവൻ പരമ്പരയും ഇപ്പോൾ പാകിസ്ഥാനിലെ ആദ്യ ടെസ്റ്റും നഷ്‌ടമായിരിക്കുകയാണ്. സ്റ്റോക്‌സിൻ്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ഒല്ലി പോപ്പ് ടീമിനെ നയിക്കും.

Benstokes

ടീമിനൊപ്പം യാത്ര ചെയ്യുകയും പരിശീലന സെഷനുകളിൽ പങ്കെടുക്കുകയും ചെയ്‌തിട്ടും, സ്റ്റോക്‌സ് ഇന്ന് ഇംഗ്ലണ്ട് പ്രഖ്യാപിച്ച പ്ലേയിംഗ് ഇലവനിൽ ഇല്ല. താരം ഇപ്പോഴും മാച്ച് ഫിറ്റൻസിൽ എത്തിയിട്ടില്ല എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ബ്രൈഡൻ കാർസെ പാകിസ്താന് എതിരായ ആദ്യ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിക്കും.

England’s XI for the first Test

1. Zak Crawley
2. Ben Duckett
3. Ollie Pope (C)
4. Joe Root
5. Harry Brook
6. Jamie Smith
7. Chris Woakes
8. Gus Atkinson
9. Brydon Carse (Debut)
10. Jack Leach
11. Shoaib Bashir