അവസാന ടെസ്റ്റിൽ ബെൻ സ്റ്റോക്സിന് വിശ്രമം അനുവദിച്ചേക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ

Staff Reporter

വെസ്റ്റിൻഡീസിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് വിശ്രമം അനുവദിച്ചേക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർ വുഡ്. അടുത്ത വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം.

ഇംഗ്ലണ്ട് ടീമിന് ബെൻ സ്റ്റോക്സിന്റെ സേവനം എപ്പോഴും ആവശ്യം ഉണ്ടെന്നും കഴിഞ്ഞ മത്സരങ്ങളിൽ ബെൻ സ്റ്റോക്സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും താരത്തിന് വിശ്രമം നൽകേണ്ട ആവശ്യം ഉണ്ടെന്നും ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞു.

ബെൻ സ്റ്റോക്സിന്റെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ജയിച്ചത്. ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 78 റൺസും ബെൻ സ്റ്റോക്സ് എടുത്തിരുന്നു.