ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന് പരിക്ക്. ദി ഹണ്ട്രഡിൽ കളിക്കുന്നതിന് ഇടയിലാണ് സ്റ്റോക്സിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയേറ്റത്. പരിക്കേറ്റ താരം ഉടൻ കളം വിടേണ്ടി വന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാൻ 10 ദിവസം മാത്രമിരിക്കെ ആണ് ഈ പുതിയ പരിക്ക്. കഴിഞ്ഞ വർഷങ്ങളിൽ സ്റ്റോക്സ് പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. പരിക്ക് ഭയന്ന് അദ്ദേഹം ഐ പി എൽ അടക്കം കളിക്കാതിരുന്നതും നമ്മൾ കണ്ടു.
നോർത്തേൺ സൂപ്പർചാർജേഴ്സിനായി ഹണ്ട്രഡിൽ കളിക്കുന്ന സ്റ്റോക്സ്, മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരായ മത്സരത്തിന് ഇടയിലാണ് പരിക്കേറ്റ് പുറത്ത് പോയത്. കളി കഴിഞ്ഞപ്പോൾ സ്റ്റോക്സ് ക്രച്ചസിൻ്റെ സഹായത്തോടെ ആണ് നടന്നത്.
ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങൾ ഇംഗ്ലണ്ട് കളിക്കും. ഇംഗ്ലീഷ് താരം സാക് ക്രോളി പരിക്ക് കാരണം ഇപ്പോൾ തന്നെ പുറത്താണ്.