റാഞ്ചിയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു എങ്കിലും തന്റെ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു എന്ന് ക്യാപ്റ്റൻ സ്റ്റോക്സ്. ടീം എല്ലാം നൽകി എന്നും ഫലം എന്തായി എന്നത് പ്രശ്നമല്ല എന്നുൻ സ്റ്റോക്സ് പറഞ്ഞു. ഇന്ത്യക്ക് എതിരെ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ഇംഗ്ലണ്ട് വഴങ്ങിയത്. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
“ഇതൊരു മികച്ച ടെസ്റ്റ് മത്സരമായിരുന്നു, സ്‌കോർബോർഡ് ഗെയിമിന് മൊത്തത്തിൽ എങ്ങനെ ആയിരുന്നു എന്ന് പറയുന്നില്ല. ഞങ്ങളുടെ യുവ സ്പിന്നർമാർ നടത്തിയ പ്രകടനത്തിന് അവർക്ക് ക്രെഡിറ്റ് നൽകണം.” സ്റ്റോക്സ് പറഞ്ഞു.
“അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്മു. ഈ പരമ്പര ഞങ്ങൾക്ക് മാത്രമല്ല, ഇന്ത്യക്കും പുതിയ പ്രതിഭകളെ കണ്ടെത്താൻ ആയ പരമ്പരയാണ്” സ്റ്റോക്സ് പറഞ്ഞു.
“റൂട്ട്, അവിശ്വസനീയമായ ഇന്നിങ്സ് ആണ് കളിച്ചത്, അദ്ദേഹത്തിന് എതിരായ വിമർശനങ്ങൾ ന്യായമായിരുന്നില്ല, ക്ലാസ് എന്നും നിലനിൽക്കും. പിന്നെ ബഷീർ, എന്തൊരു യാത്രയാണ് യുവതാരത്തിന്റേത്, അവനെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. നിങ്ങൾ സീരീസിലേക്ക് വരുന്നത് വിജയിക്കാൻ ആണ്., പക്ഷെ ഇൻപുട്ട് ആണ് നോക്കുന്നത്, ഔട്ട്പുട്ട് അല്ല. എല്ലാവരും അവരവരുടെ എല്ലാം നൽകി.” – സ്റ്റോക്സ് പറഞ്ഞു.