ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ബെൻ സിയേഴ്സ് പുറത്തായി

Newsroom

കാൽമുട്ടിന് പരിക്കേറ്റ ന്യൂസിലൻഡ് പേസ് ബൗളർ ബെൻ സിയേഴ്‌സിന് ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി. അടുത്തിടെ നടന്ന ശ്രീലങ്കൻ പരമ്പരയിലെ പരിശീലനത്തിനിടെ സിയേഴ്‌സിൻ്റെ ഇടതു കാൽമുട്ടിൽ വേദന അനുഭവപ്പെട്ടു, പിന്നീട് സ്‌കാൻ ചെയ്തപ്പോൾ പൊട്ടൽ കണ്ടെത്തിയിരുന്നു.

B2d35c025040c330cca5a1f12210944c4152e270

മെഡിക്കൽ കൺസൾട്ടേഷനുശേഷം സിയേഴ്‌സിന് വിശ്രമം അനുവദിക്കാൻ ആണ് വിദഗ്ദ്ധർ നിർദേശിച്ചത്. സിയേഴ്‌സിൻ്റെ പകരക്കാരനായി ഒട്ടാഗോ വോൾട്ട്‌സ് ബൗളറായ ജേക്കബ് ഡഫിയെ തിരഞ്ഞെടുത്തു. 299 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളുമായി ഒട്ടാഗോയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഡഫി നാളെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ടീമിനൊപ്പം ചേരും.