ഒരു ഏകദിന ഇന്നിംഗ്സിൽ കൃത്യമായി 165 റൺസ് നേടുന്ന ആദ്യ കളിക്കാരനായി ബെൻ ഡക്കറ്റ് ഇന്നലെ ചരിത്രം ആണ് സൃഷ്ടിച്ചത്. ഡക്കറ്റ് 165 റൺസ് നേടിയതോടെ ഏകദിനത്തിൽ പൂജ്യം മുതൽ 183 വരെയുള്ള എല്ലാ സാധ്യമായ സ്കോറുകളും, ഏകദിന ക്രിക്കറ്റിൽ, ഒരിക്കലെങ്കിലും ആരെങ്കിലും എടുത്തു എന്ന റെക്കോർഡും പൂർണ്ണമായി.

0 മുതൽ 183 വരെയുള്ള വ്യക്തിഗത സ്കോറുകളിൽ 165 മാത്രമായിരുന്നു ഇതുവരെ ആരും സ്കോർ ചെയ്യാത്തതായി ഉണ്ടായിരുന്നത്. ഡക്കറ്റിന്റെ ഇന്നിങ്സോടെ ഇതും പൂർണ്ണമായി.
143 പന്തിൽ നിന്ന് 3 സിക്സറുകളും 17 ഫോറുകളും ഉൾപ്പെടുന്ന ഡക്കറ്റിന്റെ ഇന്നിംഗ്സ് ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായും മാറി.