ഇന്ത്യൻ വനിതാ ടീമിന്റെ വാർഷിക കരാറുകൾ ബി സി സി ഐ പ്രഖ്യാപിച്ചു

Newsroom

2022-23 സീസണിലെ ഇന്ത്യൻ വനിതാ ടീമിന്റെ വാർഷിക കളിക്കാരുടെ കരാറുകൾ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഓൾറൗണ്ടർ ദീപ്തി ശർമ്മ എന്നിവർ ബിസിസിഐ സെൻട്രൽ കരാർ പട്ടികയിൽ എ ഗ്രേഡിൽ ഉൾപ്പെട്ടു. രാജേശ്വരി ഗയക്‌വാദ് ബി ഗ്രേഡിലേക്ക് താഴ്ന്നു.

സ്മൃതി

യുവതാരങ്ങളായ ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഷഫാലി വർമ എന്നിവർ ഗ്രേഡ് ബിയിൽ ഇടം നേടി. മേഘ്‌ന സിംഗ്, ദേവിക വൈദ്യ, സബ്ബിനേനി മേഘന, അഞ്ജലി സർവാണി, രാധാ യാദവ്, യാസ്തിക ഭാട്ടിയ എന്നിങ്ങനെ നിരവധി പുതുമുഖങ്ങൾക്ക് ആദ്യമായി ഗ്രേഡ് സി കരാർ ലഭിച്ചു.

Full list:

Grade A: Harmanpreet Kaur, Smriti Mandhana, Deepti Sharma

Grade B: Renuka Thakur, Jemimah Rodrigues, Shafali Verma, Richa Ghosh, Rajeshwari Gayakwad

Grade C: Meghna Singh, Devika Vaidya, Sabbineni Meghana, Anjali Sarvani, Pooja Vastrakar, Sneh Rana, Radha Yadav, Harleen Deol, Yastika Bhatia