സാബ കരീമിന് പകരക്കാരനെ തേടി ബിസിസിഐ

Sports Correspondent

സാബ കരീമിന് പകരം ബോര്‍ഡിന്റെ ജനറല്‍ മാനേജര്‍ പദവിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ബിസിസിഐ. കഴിഞ്ഞാഴ്ചയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജനറല്‍ മാനേജര്‍(ഗെയിം ഡെവലപ്മെന്റ്) പദവിയില്‍ നിന്ന് വിരമിച്ചത്. ഓഗസ്റ്റ് ഏഴിന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ ബിസിസിഐ തല്പരരായ അപേക്ഷാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് സിഇഒയോടാവും ഈ വ്യക്തി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

ഡിസംബര്‍ 2017ല്‍ ആണ് സാബ കരീമിനെ ഈ പദവിയിലേക്ക് നിയമിച്ചത്. വനിത ടീമിന്റെ ഓപ്പറേഷന്‍സ് ചുമതലയും സാബ കരീമിനുണ്ടായിരുന്നു. ഇന്നത്തെ രഞ്ജി ട്രോഫി ഘടനയുടെ പിന്നിലും സാബ കരീമായിരുന്നു.