ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി സ്‌പോൺസറെ തേടാനുള്ള നടപടികൾ ആരംഭിച്ച് ബി.സി.സി.ഐ. പുതിയ സ്പോൺസർമാരെ തേടിയുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള തീരുമാനം ഇന്നലെ നടന്ന ബി.സി.സി.ഐ അപെക്സ് കൗൺസിൽ യോഗം എടുത്തു.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ നൈക്കിയാണ്. നേരത്തെ നാല് വർഷത്തേക്ക് 370 കോടി രൂപയുടെ കരാറാണ് ബി.സി.സി.ഐയും നൈക്കിയും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിൽ തീരുന്ന കരാർ പുതുക്കാൻ നൈക്കിക്ക് താല്പര്യം ഇല്ലാതിരുന്നതിനെ തുടർന്നാണ് പുതിയ സ്‌പോൺസറെ കണ്ടെത്താനുള്ള നടപടികൾ ബി.സി.സി.ഐ തുടങ്ങിയത്. ഒക്ടോബർ 1 മുതലുള്ള കാലയളവിലേക്കാണ് ബി.സി.സി.ഐ ജേഴ്സി സ്‌പോൺസറെ തേടുന്നത്.
അതെ സമയം ബി.സി.സി.ഐ, ഐ.പി.എൽ വെബ്സൈറ്റുകൾ പരിപാലിക്കുന്ന പൾസ് ഇന്നോവേഷൻസ് തുടർന്നും വെബ്സൈറ്റുകൾ പരിപാലിക്കുമെന്നും അപെക്സ് കൗൺസിൽ മീറ്റിംഗിൽ ധാരണയായിട്ടുണ്ട്.