ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 2022/23 സീസണിലേക്കുള്ള ഇന്ത്യയുടെ സീനിയർ പുരുഷ ടീമിനായുള്ള വാർഷിക കളിക്കാരുടെ കരാറുകൾ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജിനെ എ+ വിഭാഗത്തിലേക്കു മുന്നേറിയപ്പ കെഎൽ രാഹുലിനെ ബി ഗ്രേഡിലേക്ക് താഴ്ത്തി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരാണ് എ+ വിഭാഗത്തിലെ മറ്റ് താരങ്ങൾ. എ+ വിഭാഗത്തിലെ കളിക്കാർക്ക് ഏഴ് കോടി രൂപ ആകും കരാറിലൂടെ ലഭിക്കുക.
ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവർ ഗ്രേഡ് എയിൽ ആണ്. 2022 ഒക്ടോബറിനും 2023 സെപ്തംബറിനുമിടയിൽ ഇവർ 5 കോടി രൂപ നേടും.
ചേതേശ്വർ പൂജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ ഗ്രേഡ് ബിയുടെ ഭാഗമാണ്. രാഹുലിനെ താഴേക്ക് വന്നാണ് ബിയിൽ എത്തിയത് എങ്കിൽ ശുഭ്മാന് ബിസിസിഐ പ്രൊമോഷൻ നൽകിയാണ് ബിയിൽ എത്തിച്ചത്. മൂന്ന് കോടി രൂപയാണ് ഈ താരങ്ങൾ സമ്പാദിക്കുക.
ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, മലയാളി താരം സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭാരത് എന്നിവർ ഗ്രേഡ് സി കരാറിന്റെ ഭാഗമാണ്, ഇവർക്ം ഒരു കോടി രൂപ ലഭിക്കും.