ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നെ തന്നെ പ്രഖ്യാപിക്കും

Newsroom

Resizedimage 2025 12 16 13 22 14 1



2026 ലെ ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പിനും വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ 2026 ജനുവരി ആദ്യവാരം ഒരുമിച്ച് പ്രഖ്യാപിക്കാൻ ബിസിസിഐ (BCCI) പദ്ധതിയിടുന്നു. ജനുവരി 21 ന് നാഗ്പൂരിൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പര, ഫെബ്രുവരി 7 ഓടെ ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ലോകകപ്പിനുള്ള ഒരു മുന്നൊരുക്കമായിരിക്കും. അതിനാൽ ഈ തീരുമാനം ടീമിൽ തുടർച്ച ഉറപ്പാക്കും എന്ന് ബിസിസിഐ കരുതുന്നു.

Resizedimage 2025 12 15 14 01 07 1

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ തുടക്കത്തിൽ 15 അംഗ സ്ക്വാഡുകളെ പ്രഖ്യാപിക്കും. ഐസിസി നിയമങ്ങൾ അനുസരിച്ച് കട്ട്-ഓഫ് തീയതി വരെ മാറ്റങ്ങൾ വരുത്താൻ ആകും. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് വലിയ മാറ്റങ്ങൾ ടി20 ടീമൊൽ ഉണ്ടാകാൻ സാധ്യതയില്ല. ജയ്സ്വാൾ, റിങ്കു, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെ സ്ക്വാഡിലേക്ക് പരിഗണിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.