ജസ്പ്രീത് ബുംറയ്ക്ക് പകരം ദീപക് ചഹാര്‍ ഇന്ത്യന്‍ ടീമില്‍. നിലവില്‍ ബുംറ ടി20യില്‍ മാത്രമാണ് കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നതെങ്കിലും താരം ഏകദിന ടൂര്‍ണ്ണമെന്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കില്‍ ചഹാര്‍ തന്നെയാവും പകരക്കാരനായി എത്തുകയെന്നാണ് അറിയുന്നത്. ദീപക് ചഹാറിനെ ടി20 പരമ്പരയിലേക്കുള്ള പകരക്കാരനായി മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുംറ സമയത്തിനു ഫിറ്റാവുകയാണെങ്കില്‍ ഏകദിനങ്ങളില്‍ താരം തന്നെ തിരിച്ച് ടീമിലേക്ക് എത്തും.
അതേ സമയം ടെസ്റ്റിനു മുന്‍ഗണന നല്‍കുന്നതിനായി താരത്തെ ഏകദിനങ്ങളില്‍ കളിപ്പിച്ചേക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
