ഷാകിബ് അൽ ഹസനെതിരെ ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് നിയമനടപടിക്ക്

Staff Reporter

ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസനെതിരെ നിയമനടപടിക്ക് ഒരുങ്ങി ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസം അവസാനിച്ച ബംഗ്ലാദേശ് താരങ്ങളുടെ സമരത്തിന് നേതൃത്വം കൊടുത്ത താരമാണ് ഷാകിബ് അൽ ഹസൻ. ഈ വിഷയത്തിൽ ഷാകിബ് അൽ ഹാസനോട് വിശദികരണം ചോദിച്ചിട്ടുണ്ടെന്ന് ബിസിബി പ്രസിഡണ്ട് നസ്മുൽ ഹസൻ വ്യക്തമാക്കി.

ഒക്ടോബർ 22ന് താരവും ബംഗ്ളദേശ് ടെലികോം കമ്പനിയായ ഗ്രാമീൺഫോണുമായി ഏർപ്പെട്ട കരാറാണ് താരത്തിന് വിനയായത്. താരത്തെ ഗ്രാമീൺഫോൺ ബ്രാൻഡ് അംബാസിഡറായി കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡിൻറെ നിയമപ്രകാരം ക്രിക്കറ്റ് ബോർഡുമായി കരാറുള്ള താരങ്ങൾ ടെലികോം കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ പാടില്ല. ഇത് തെറ്റിച്ച് ഗ്രാമീൺഫോണിന്റെ ബ്രാൻഡ് അംബാസിഡർ ആയതോടെയാണ് താരത്തിനെതിരെ ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് നിയമനടപടിക്ക് തുനിയുന്നത്.