പരിക്ക് കാരണം ബാവുമ പിന്മാറി, മഹാരാജ് ഇനി ദക്ഷിണാഫ്രിക്കയെ നയിക്കും

Img 20210903 165449

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ ഇനി ശ്രീലങ്കയ്ക്ക് എതിരായ വൈറ്റ് ബോൾ സീരീസിൽ കളിക്കില്ല. വലതുകാലിലെ തള്ളവിരലിന് ഒടിവുണ്ടായതിനെ തുടർന്ന് ആണ് താരം പിന്മാറിയത്. ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളിൽ ബാവുമയുടെ അഭാവത്തിൽ സ്പിന്നർ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയെ നയിക്കും. മൂന്ന് ടി20 മത്സരങ്ങളുടെ ക്യാപ്റ്റനെ പിന്നീട് പ്രഖ്യാപിക്കും. ഇന്നലത്തെ മത്സരത്തിനിടെ കളിയുടെ 26 -ാം ഓവറിൽ ആയിരുന്നു തള്ളവിരലിന് പരിക്കേറ്റത്. താരം ഇതിനു ശേഷം കളം വിട്ടിരുന്നു.

ആദ്യ ഏകദിനത്തിൽ 14 റൺസിന് തോറ്റ ദക്ഷിണാഫ്രിക്ക പരമ്പരയിൽ 0-1 ന് പിന്നിലാണ്. രണ്ടാമത്തെ മത്സരം സെപ്റ്റംബർ 4 ന് നടക്കും

Previous articleനൈജീരിയൻ സ്ട്രൈക്കർ ഗോകുലം കേരളയിൽ
Next articleഹംഗറി ആരാധകരുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നു ഗാരത് സൗത്ഗേറ്റ്