ബയോ സുരക്ഷ ബബിളിന്റെയും ടൂര്‍ ഷെഡ്യൂളിന്റെ കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ തന്നെ ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ ടൂര്‍ അവ്യക്തതയില്‍ തുടരുന്നു. പരമ്പര നടക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരുന്ന പരമ്പര ഇതുവരെ കോവിഡ് കാരണം നടക്കാതെ പോകുകയായിരുന്നു.
പിന്നീടുള്ള തീരുമാനത്തില്‍ സെപ്റ്റംബര്‍ 27 ന് ലങ്കയിലെത്തുന്ന ബംഗ്ലാദേശ് ഒക്ടോബറര്‍ 24ന് ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ശ്രീലങ്കയിലെ ആരോഗ്യ ഏജന്‍സി താരങ്ങള്‍ക്ക് 14 ദിവസത്തെ ഐസൊലേഷന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. ഈ സമയത്ത് ഹോട്ടലില്‍ യാതൊരുവിധ പരിശീലനത്തിലും ഏര്‍പ്പെടാതെ താരങ്ങള്‍ കഴിയണമെന്നാണ് നിയമം.
ഈ കാര്യം അനൗദ്യോഗികമായി ബോര്‍ഡ് ബംഗ്ലാദേശിനെ അറിയിച്ചുവെങ്കിലും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നതില്‍ അവ്യക്തത തുടരുകയാണ്. എന്നാല്‍ ക്വാറന്റീന്‍ സമയത്ത് താരങ്ങള്‍ക്ക് പരിശീലനത്തിലേര്‍പ്പെടുവാനും ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരങ്ങള്‍ നടത്താനാകുമെന്നാണ് ബോര്‍ഡ് കരുതിയതെന്നാണ് ബംഗ്ലാദേശിന്റെ വിശദീകരണം.
മറ്റു പ്രാദേശിക ടീമുകളായി മത്സരം അനുവദിക്കില്ലെങ്കിലും മേല്‍പ്പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ നടക്കില്ലെന്നത് അറിയുമ്പോള്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്നതില്‍ യാതൊരു വിധ ുപായവുമില്ലെന്നാണ് അറിയുന്നത്. വലിയൊരു സംഘവുമായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്ത് തങ്ങളുടെ ഹൈ പെര്‍ഫോമന്‍സ് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങളും സ്വയം ചെലവ് വഹിച്ച് മുന്നോട്ട് പോകാമെന്നായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം, എന്നാല്‍ അതെല്ലാം ഇപ്പോള്‍ നടപ്പിലാകില്ലെന്നാണ് അറിയുന്നത്.