പാക്കിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി ബംഗ്ലാദേശ് സ്ക്വാഡ് പ്രഖ്യാപിച്ചു. മുഷ്ഫിഖുർ റഹീമിനെ ബംഗ്ലാദേശ് ടീമിൽ നിന്ന് ഒഴിവാക്കി. താരത്തിന് വിശ്രമം നൽകിയതായാണ് സൂചന. ചൊവ്വാഴ്ച പ്രഖ്യാപിച്ച 16 അംഗ ടീമിൽ കൂടുതൽ പരിചയസമ്പന്നരായ കളിക്കാരിൽ ക്യാപ്റ്റൻ മഹ്മൂദുള്ള മാത്രമാണ് ഉള്ളത്. ൽസെയ്ഫ് ഹസ്സൻ, ഷാഹിദുൽ ഇസ്ലാം, യാസിർ അലി, അക്ബർ അലി തുടങ്ങിയ നിരവധി പുതിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.