പത്ത് റൺസ് വിജയം, ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശിന്റെ ചരിത്ര നേട്ടം

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിൽ വിജയം കുറിച്ചാണ് ബംഗ്ലാദേശിന്റെ ഈ നേട്ടം. ഓസ്ട്രേലിയയുടെ പ്രമുഖ താരങ്ങളില്ലാതെയാണ് ടീം എത്തിയതെങ്കിലും ഇത്തരത്തിലുള്ള പരാജയം ആരും പ്രതീക്ഷിച്ചതല്ല.

127/9 എന്ന നിലയിൽ ബംഗ്ലാദേശിനെ ഒതുക്കിയെങ്കിലും 4 വിക്കറ്റ് നഷ്ടത്തിൽ 117 റൺസേ ഓസ്ട്രേലിയയ്ക്ക് നേടാനായുള്ളു. 51 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ടോപ് സ്കോറര്‍ ആയെങ്കിലും വിജയം ഓസ്ട്രേലിയയ്ക്കൊപ്പം നിന്നില്ല. 35 റൺസ് നേടിയെങ്കിലും റൺ റേറ്റ് ഉയര്‍ത്താനാകാതെ പോയ ബെന്‍ മക്ഡര്‍മട്ടിന്റെ ഇന്നിംഗ്സും ഓസ്ട്രേലിയയ്ക്ക് തുണയായില്ല.

അലക്സ് കാറെ 15 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു.