2024-25ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള തയ്യാറെടുപ്പ് മാത്രമല്ല ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. നവംബറിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ഒരു വലിയ വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ആണ് ഇപ്പോൾ ശ്രദ്ധ തുടരുന്നത്. രോഹിത് പറഞ്ഞു.

മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച രോഹിത്, എതിരാളികളെ പരിഗണിക്കാതെ ഓരോ കളിയുടെയും പ്രാധാന്യം എടുത്തുകാട്ടി. “അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡ്രസ് റിഹേഴ്സൽ ഇല്ല, ഓരോ കളിയും പ്രധാനമാണ്. ഞങ്ങൾ എവിടെ കളിക്കുന്നു എന്നത് പ്രശ്നമല്ല. ഈ ടെസ്റ്റും പരമ്പരയും ജയിക്കണം. ഞങ്ങൾ അധികം മുന്നോട്ട് നോക്കുന്നില്ല.” അദ്ദേഹം അഭിപ്രായപ്പെട്ടു.