ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തുക അസാധ്യം എന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്. രാജ്യം കൊറോണയ്ക്കെതിരെ പൊരുതുന്ന ഘട്ടത്തില്‍ ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് നടത്തുക സാധ്യമല്ലെന്ന് ഹസന് വ്യക്തമാക്കി.
ഷേര്‍-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ മൂന്ന് ടീമുകളുടെ 50 ഓവര്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഹസന് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ടൂര്‍ണ്ണമെന്റ് നടത്താനാകുമോ എന്നത് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
വിദേശ താരങ്ങളുടെ പങ്കാളിത്തം ഉണ്ടാകേണ്ട ടൂര്‍ണ്ണമെന്റാണ് ബിപിഎല്‍ എന്നും അതിനാല്‍ തന്നെ ഇപ്പോള്‍ അത് സാധ്യമല്ലെന്നും അവരുടെ സാന്നിദ്ധ്യമില്ലാതെ ടൂര്‍ണ്ണമെന്റ് നടത്തേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനം എന്നും നസ്മുള്‍ സൂചിപ്പിച്ചു.
ഐപിഎല്‍ പോലെ ഒരു വിദേശ വേദിയില്‍ ഈ ടൂര്‍ണ്ണമെന്റ് നടത്തുകയും അസാധ്യമാണെന്നും ബോര്‍ഡിന് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും നസ്മുള്‍ അഭിപ്രായപ്പെട്ടു.