രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് പാക്കിസ്ഥാനെതിരായ ആദ്യ പരമ്പര വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിൽ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം ലക്ഷ്യത്തിലെത്തി.

സക്കീർ ഹസൻ 40, ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോ 38, മോമിനുൾ ഹഖ് 34 എന്നിവർ ബംഗ്ലാദേശിനായി തിളങ്ങി. ഇതിനു ശേഷം മുഷ്ഫിഖുർ റഹീം (22), ഷാക്കിബ് അൽ ഹസൻ (21) എന്നിവർ പുറത്താകാതെ നിന്നു ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, പാകിസ്ഥാൻ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 274 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് 262 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ പാകിസ്ഥാൻ 172 റൺസിനും പുറത്തായിരുന്നു. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് 10 വിക്കറ്റിനും ജയിച്ചിരുന്നു.