സൂപ്പർ സിക്സ് ഗ്രൂപ്പ് 1 ഘട്ടത്തിലെ ആറാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശ് വനിതാ U19 ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ ഇന്ത്യൻ വനിതാ U19 ടീം സെമി ഫൈനൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് മാത്രമേ ഇന്ന് നേടാനായുള്ളൂ.
ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചത് വൈഷ്ണവി ശർമ്മയാണ്, 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി അവൾ 3 വിക്കറ്റ് വീഴ്ത്തി. ഷബ്നം ഷക്കീൽ, ജോഷിത വി.ജെ, ഗൊങ്കഡി തൃഷ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി, ഇന്ത്യൻ ഫീൽഡർമാർ രണ്ട് നിർണായക റണ്ണൗട്ടുകളും സൃഷ്ടിച്ചു.
ചെറിയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യൻ വനിതാ U19 ടീം 10.1 ഓവറിൽ 65/2 എന്ന നിലയിൽ അനായാസം വിജയം കണ്ടു. ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഇനി ഒരു മത്സരം കൂടെ സൂപ്പർ സിക്സിൽ ഉണ്ട്.