ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ചരിത്ര ജയം

Photo: Twitter/@BCCI
- Advertisement -

ഇന്ത്യക്കെതിരെ ആദ്യ ടി20 ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ത്യക്കെതിരെ 8 ടി20 മത്സരങ്ങൾ തുടർച്ചയായി തോറ്റ ബംഗ്ളദേശിന്റെ ആദ്യ ജയമായിരുന്നു ഇത്. മൂന്ന് പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ഇന്ത്യയെ കൂറ്റൻ സ്കോർ നേടുന്നതിൽ നിന്ന് തടഞ്ഞ ബംഗ്ളദേശ് മുഷ്‌ഫിഖുർ  റഹീമിന്റെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. മുഷ്‌ഫിഖുർ റഹീം 43 പന്തിൽനിന്ന് 60 റൺസ് എടുത്ത് പുറത്താവാതെ നിന്നു.

ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലും മൂന്നാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ അവർക്കായി. രണ്ടാം വിക്കറ്റിൽ 46 റൺസും മൂന്നാം വിക്കറ്റിൽ 60 റൺസുമാണ് ബംഗ്ലാദേശ് കൂട്ടിച്ചേർത്തത്. മുഹമ്മദ് നഈം 26 റൺസ് എടുത്തും സൗമ്യ സർക്കാർ 39 റൺസുമാണ് എടുത്തത്.

തുടർന്ന് 19ആം ഓവറിൽ തുടർച്ചയായി നാല് ഫോറുകൾ നേടിയാണ് മുഷ്‌ഫിഖുർ റഹീം മത്സരം ബംഗ്ളദേശിന് അനുകൂലമാക്കുകയായിരുന്നു. നിർണ്ണായക ഘട്ടത്തിൽ മുഷ്‌ഫിഖുർ റഹീമിന്റെ ക്യാച്ച് ക്രൂണാൽ പാണ്ട്യ നഷ്ട്ടപെടുത്തിയതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 7 പന്തിൽ നിന്ന് 15 റൺസ് എടുത്ത ക്യാപ്റ്റൻ മഹ്മദുല്ലാഹ് മുഷ്‌ഫിഖുർ റഹീമിന് മികച്ച പിന്തുണ നൽകി.

നേരത്തെ ഇന്ത്യയെ 148 റൺസിൽ ഒതുക്കാൻ ബംഗ്ലാദേശ് ബൗളർമാർക്കായിരുന്നു. ഇന്ത്യൻ നിരയിൽ 41 റൺസ് എടുത്ത ശിഖർ ധവാൻ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രൂണാൽ പാണ്ട്യയും വാഷിംഗ്‌ടൺ സുന്ദറുമാണ് ഇന്ത്യക്ക് ബേധപെട്ട സ്കോർ നേടിക്കൊടുത്തത്.

Advertisement