ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിന് സമാനമായ പിച്ചാണ് കാൺപൂരിൽ രണ്ടാം ടെസ്റ്റിനായി ഒരുക്കിയിരിക്കുന്നത്. ഇന്ന് വെറ്റ് ഔട്ട്ഫീൽഡ് കാരണം ടോസ് വൈകി. 10.30നാകും മത്സരം ആരംഭിക്കുക.
പിച്ച് തുടക്കത്തിൽ പേസർമാരെ സഹായിക്കും എന്നും അതാണ് ബൗളിംഗ് തിരഞ്ഞെടുത്തത് എന്നും രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യ ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ നിന്ന് മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.
ഇന്ത്യ: രോഹിത്, ജയ്സ്വാൾ, കോഹ്ലി, ഗിൽ, രാഹുൽ, പന്ത്, ജഡേജ, അശ്വിൻ, ആകാശ്, ബുമ്ര, സിറാജ്