ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് നാലാം ദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡിന് 26 റൺസ് പിറകിലാണ് ഇപ്പോഴും ബംഗ്ലാദേശ് ഉള്ളത്. രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ ആണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ ബംഗ്ലാദേശിന് ഇന്ത്യ 285-9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 52 റൺസിന്റെ ലീഡ് ആണ് ഇന്ത്യക്ക് നേടാൻ ആയത്. ഇന്ത്യ ബംഗ്ലാദേശിനെ വേഗം എറിഞ്ഞിട്ട് നാളെ അവസാന ദിവസം വിജയം നേടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വെറും 34 ഓവറിലാണ് ഇന്ത്യ 285 റൺസ് എടുത്തത്.
51 പന്തിൽ 72 റൺസ് എടുത്ത ജയ്സ്വാളും 11 പന്തിൽ 23 എടുത്ത രോഹിതും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇന്ത്യൻ 10.1 ഓവറിലേക്ക് 100 റൺസ് കടന്ന് ചരിത്രം സൃഷ്ടിച്ചു. പിന്നാലെ ഗിൽ 36 പന്തിൽ 39, കോഹ്ലി 35 പന്തിൽ 47, രാഹുൽ 43 പന്തിൽ 68 എന്നിവർ കൂടെ നല്ല സംഭാവന നൽകിയതോടെ ഇന്ത്യ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 233 മറികടന്നു.