ഫീല്‍ഡിംഗില്‍ ബംഗ്ലാദേശ് ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുവാനുണ്ട്

Sports Correspondent

ഫീല്‍ഡിംഗ് ആണ് ബംഗ്ലാദേശ് ക്രിക്കറ്റില്‍ ഇനി മെച്ചപ്പെടുവാനുള്ള ഒരു പ്രധാന മേഖലയെന്ന് പറഞ്ഞ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് റയാന്‍ കുക്ക്. ലോകത്തെ ടീമുകളുടെ ഒരു ഫീല്‍ഡിംഗ് പട്ടികയുണ്ടാക്കിയാല്‍ ബംഗ്ലാദേശ് ആ പട്ടികയില്‍ മധ്യത്തിലാവും ഉണ്ടാകുക എന്ന് റയാന്‍ കുക്ക് പറഞ്ഞു.

ചില മാറ്റങ്ങള്‍ ടീമിലുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് കുക്ക് വ്യക്തമാക്കി. താരങ്ങള്‍ക്ക് പഴയ പോലെയല്ല ഇപ്പോള്‍ കൂടുതല്‍ മികച്ച ഫീല്‍ഡര്‍മാരാവണമെന്ന പൊതുബോധം വന്നിട്ടുണ്ടെന്ന് കുക്ക് വ്യക്തമാക്കി. കോച്ചുമാരും ബംഗ്ലാദേശ് താരങ്ങളോട് ലോകത്തെ മുന്‍ നിര ഫീല്‍ഡര്‍മാരോട് കിട പിടിക്കുവാന്‍ ശ്രമിക്കുവാന്‍ പറയുന്നുണ്ട്.

ടീമിലേക്ക് എത്തുന്ന യുവതാരങ്ങള്‍ വളരെയധികം ഫിറ്റ്നെസ്സിനും ഫീല്‍ഡിംഗിനും മുന്‍ഗണന കൊടുക്കുന്നു എന്നത് വളരെ മികച്ച കാര്യമാണെങ്കിലും ഫീല്‍ഡിംഗ് തന്നെയാണ് ടീമില്‍ മെച്ചപ്പെടുവാനുള്ള ഒരു ഘടകം എന്ന് റയാന്‍ കുക്ക് വ്യക്തമാക്കി.