ബംഗ്ലാദേശിന്റെ ഡെവലപ്മെന്റ് കോച്ചിന് കോവിഡ്

Sports Correspondent

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡെവലപ്മെന്റ് കോച്ചായ ആഷിഖുര്‍ റഹ്മാന്‍ കോവിഡ് പൊസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. റഹ്മാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പുരോഗതി കൈവരിക്കുന്നുണ്ടെന്നുമാണ് ബോര്‍ഡ് പുറത്ത് വിട്ടത്. മുന്‍ അണ്ടര്‍ 19 പേസര്‍ 2002ല്‍ ബംഗ്ലാദേശിനെ ലോകകപ്പില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 18 ലിസ്റ്റ് എ മത്സരങ്ങളുമാണ് തന്റെ ആറ് വര്‍ഷത്തെ കരിയറില്‍ താരം കളിച്ചത്.

നെഞ്ച് വേദനയും മറ്റു ലക്ഷണങ്ങളും കാണിച്ചപ്പോളാണ് താന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന് പറഞ്ഞു. ആദ്യം തൊണ്ട വേദനയും പിന്നീട് പനിയുമായിരുന്നുവെങ്കിലും നെഞ്ച് വേദനയെത്തിയതോടെ താന്‍ ആശുപത്രിയിലെത്തുകയായിരുന്നുവെന്ന് റഹ്മാന്‍ പറഞ്ഞു.

ധാക്ക പ്രീമിയര്‍ ലീഗില്‍ പ്രൈം ബാങ്കിന്റെ ജീവനക്കാരനായ റഹ്മാന്‍ വനിത ക്രിക്കറ്റ് ടീമിന്റെ സഹ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.