റയാന്‍ കുക്ക്, ബംഗ്ലാദേശിന്റെ പുതിയ ഫീല്‍ഡിംഗ് കോച്ച്

Sports Correspondent

2019 ഐസിസി ലോകകപ്പ് വരെ ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് കോച്ചായി ചുമതലയേറ്റ് ദക്ഷിണാഫ്രിക്കക്കാരന്‍ റയാന്‍ കുക്ക്. വെള്ളിയാഴ്ച ജമൈക്കയിലുള്ള ബംഗ്ലാദേശ് ടീമിനൊപ്പം കുക്ക് ചേരുമെന്നാണ് അറിയുന്നത്. ഇതുവരെ ചുമതല വഹിച്ച സൊഹല്‍ ഇസ്ലാമിനു പകരമാണ് പുതിയ നിയമനം. മുമ്പ് ഫീല്‍ഡിംഗ് കോച്ചായി ചുമതല വഹിച്ച റിച്ചാര്‍ഡ് ഹാല്‍സാല്‍ പിന്നീട് ഉപ പരിശീലകനായി നിയമിക്കപ്പെട്ടപ്പോള്‍ മുതല്‍ സൊഹല്‍ ആണ് ടീമിന്റെ ഫില്‍ഡിംഗ് കോച്ച്.

ഗാരി കിര്‍സ്റ്റെന്റ് കേപ് ടൗണിലെ ക്രിക്കറ്റ് അക്കാഡമിയിലെ മുഖ്യ കോച്ചും ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുകയാണ് റയാന്‍ കുക്ക് ഇപ്പോള്‍. ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സ് ഉപ പരിശീലകനുമാണ് കുക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial