വിന്‍ഡീസിനെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്

Sports Correspondent

വിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. മുഹമ്മദ് മിഥുനും മുഹമ്മദ് സൈഫുദ്ദീനും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ അബു ജയേദ്, സബ്ബിര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിയ്ക്കുന്നില്ല. ബംഗ്ലാദേശ് ബോര്‍ഡിന്റെ ആറ് മാസത്തെ വിലക്കാണ് റഹ്മാനു തിരിച്ചടിയായത്. എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പില്‍ കളിയ്ക്കുന്ന മൊസ്ദൈക്ക് ഹൊസൈന്‍ സൈക്കത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ബംഗ്ലാദേശ്: ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, നസ്മുള്‍ ഇസ്ലാം, മുഹമ്മദ് മിഥുന്‍, മുഹമ്മദ് സൈഫുദ്ദീന്‍, അബു ഹൈദര്‍ റോണി, ആരിഫുള്‍ ഹക്ക്.