ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്താന് കൂറ്റൻ വിജയം

Newsroom

രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്താൻ. ഇന്ന് 142 റൺസിന്റെ വിജയമാണ് അഫ്ഗാൻ നേടിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് എടുത്തിരുന്നു ഓപ്പണർ ഗുർബാസും സദ്രാനും നേടിയ സെഞ്ച്വറികൾ ആണ് അഫ്ഗാനെ വലിയ സ്കോറിലേക്ക് കൊണ്ടു പോയത്‌.

Picsart 23 07 08 21 08 43 322

ഗുർബാസ് 125 പന്തിൽ നിന്ന് 145 റൺസ് എടുത്തു. 8 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സദ്രാൻ 119 പന്തിൽ നിന്ന് 100 റൺസും എടുത്തു. ഒരു സിക്സും 9 ഫോറും താരം അടിച്ചു. ഇവരെ കൂടെ 15 പന്തിൽ നിന്ന് 25 റൺസ് അടിച്ച് നബിയും തിളങ്ങി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. 72-7 എന്ന നിലയിൽ അവർ പതറിയിരുന്നു. 69 റൺസ് എടുത്ത മുഷ്ഫിഖുർ റഹീം ആണ് ബംഗ്ലാദേശ് നിരയിൽ ആകെ തിളങ്ങിയത്. അവരുടെ ഇന്നിംഗ്സ് 189 റൺസിൽ അവസാനിച്ചു. അഫ്ഘാനായി മുഷ്ഫിഖുർ റഹീമും ഫസലാഖുനുൻ 3 വിക്കറ്റ് വീഴ്ത്തി. റാഷിദ് 2 വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ അഫ്ഘാൻ പരമ്പര 2-0ന് മുന്നിലായി.