ബംഗ്ലാദേശിന് ആശ്വാസ വിജയം, പരമ്പര അഫ്ഘാൻ സ്വന്തമാക്കി

Newsroom

മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിന് മികച്ച വിജയം. ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് അഫ്ഘാനെതിരെ സ്വന്തമാക്കിയത്‌. 127 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ലിറ്റൺ ദാസിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിൽ 23.3 ഓവറിൽ ലക്ഷ്യം മറികടന്നു‌. 53 റൺസ് എടുത്ത ലിറ്റൺ ദാസ് പുറത്താകാതെ നിന്നു. 39 റൺസുമായി ഷാകിബും വിജയത്തിൽ വേഗം എത്താൻ സഹായിച്ചു.

ബംഗ്ലാദേശ് 23 07 11 17 13 39 582

നേരത്തെ അഫ്ഗാനിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കാൻ ബംഗ്ലാദേശിനായിരുന്നു. ബൗളർ ഷോറിഫുൾ ഇസ്ലാമിന്റെ 4 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെ 45.2 ഓവറിൽ 126 റൺസിൽ ഒതുക്കാൻ അവർക്ക് ആയി.

ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ആദ്യ രണ്ടു മത്സരങ്ങളിലെ മികവ് ആവർത്തിക്കാൻ ആയില്ല. അസ്മത്തുള്ള ഒമർസായി അഫ്ഗാനിസ്ഥാനായി ഒറ്റയ്ക്ക് പൊരുതി. 71 പന്തിൽ നിന്ന് 56 റൺസ് എടുക്കാൻ താരത്തിനായി‌. 54 പന്തിൽ നിന്ന് 22 റൺസ് നേടിയ ഹഷ്മത്തുള്ള ഷാഹിദിയുടെ പിന്തുണയും ഉണ്ടായിരുന്നു‌.

ബംഗ്ലാദേശിനായി തസ്കിൻ അഹമ്മദും തയ്ജുൽ ഇസ്ലാമും രണ്ട് വിക്കറ്റുകൾ വീതം നേടി. പരമ്പര 2-1 എന്ന നിലയിൽ അഫ്ഗാൻ സ്വന്തമാക്കി.