അവസാന ഓവറിൽ പത്ത് റൺസ് പ്രതിരോധിച്ച് ബംഗ്ലാദേശ്, അയര്‍ലണ്ടിനെതിരെ 4 റൺസ് വിജയം

Sports Correspondent

ബംഗ്ലാദേശും അയര്‍ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ 4 റൺസ് വിജയം നേടി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 274 റൺസിന് 48.5 ഓവറിൽ ഓള്‍ ഔട്ട് ആയപ്പോള്‍ അയര്‍ലണ്ട് 50 ഓവറിൽ 270/9 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

69 റൺസ് നേടിയ തമീം ഇക്ബാള്‍ ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(35), ലിറ്റൺ ദാസ്(35), മുഷ്ഫിക്കുര്‍ റഹിം(45), മെഹ്ദി ഹസന്‍(37) എന്നിവരാണ് ബംഗ്ലാദേശിനായി തിളങ്ങിയ മറ്റു താരങ്ങള്‍. മാര്‍ക്ക് അഡൈര്‍ നാല് വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍, ജോര്‍ജ്ജ് ഡോക്രെൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അയര്‍ലണ്ടിനായി നേടി.

Ireland

പോള്‍ സ്റ്റിര്‍ലിംഗ്(60), ആന്‍ഡ്രൂ ബാൽബിര്‍ണേ(53), ഹാരി ടെക്ടര്‍(45), ലോര്‍ക്കന്‍ ടക്കര്‍(50) എന്നിവരുടെ ബാറ്റിംഗ് മികവിന് ശേഷം 10 പന്തിൽ 20 റൺസുമായി മാര്‍ക്ക് അഡൈര്‍ അയര്‍ലണ്ടിനെ 6 പന്തിൽ 10 റൺസ് എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ താരം പുറത്തായത് അയര്‍ലണ്ടിന്റെ വിജയ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

Ireland2

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ 4 വിക്കറ്റ് നേടി.