അയര്‍ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ചെറുത്ത് നില്പ് 292 റൺസിൽ അവസാനിപ്പിച്ച് 138 റൺസ് 3 വിക്കറ്റ് നഷ്ടത്തിൽ നേടി ധാക്ക ടെസ്റ്റ് സ്വന്തമാക്കി ബംഗ്ലാദേശ്.
ബംഗ്ലാദേശിനായി മുഷ്ഫിക്കുര്‍ റഹിം 51 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ തമീം ഇക്ബാൽ 31 റൺസും ലിറ്റൺ ദാസ് 23 റൺസും നേടി പുറത്തായി. മുഷ്ഫിക്കുറിനൊപ്പം 20 റൺസ് നേടി മോമിനുള്‍ ഹക്ക് ആയിരുന്നു വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.
ആദ്യ ഇന്നിംഗ്സിൽ അയര്‍ലണ്ട് 214 റൺസും ബംഗ്ലാദേശ് 369 റൺസുമാണ് നേടിയത്.