രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാതെ ബംഗ്ലാദേശിലെ ടെലിക്കോം കമ്പനി റോബി അക്സിയാറ്റ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാറില്‍ നിന്ന് പിന്മാറി. ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് വേണ്ടത്ര പരിഗണന കമ്പനിയ്ക്ക് ലഭിച്ചില്ലെന്നാണ് പിന്മാറ്റത്തിനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. 2015ല്‍ കരാറില്‍ വരുമ്പോള്‍ മികച്ച പ്രതികരണമായിരുന്നു ബോര്‍ഡിന്റെ ഭാഗത്ത് നിന്നെന്നറിയിച്ച ബോര്‍ഡ് പ്രതിനിധികള്‍ എന്നാല്‍ ഇപ്പോള്‍ സ്ഥിതി മോശമാണെന്നാണ് അറിയിച്ചത്.
പുതിയ കരാറിന്റെ കാലാവധി ജൂണ്‍ 2017 മുതല്‍ ജൂണ്‍ 2019 വരെയായിരുന്നുവെങ്കിലും കമ്പനി പിന്മാറിയതോടെ പുതിയ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയെന്ന ദൗത്യമാവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍.