ബംഗ്ലാദേശ് 307ന് ഓളൗട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 106 റൺസ്

Newsroom

രണ്ടാം ഇന്നിംഗ്‌സിൽ ബംഗ്ലാദേശ് 307 റൺസിന് പുറത്തായി. ഇതോടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 106 റൺസ് മാത്രം മതി എന്ന നിലയിലാണ്‌. മഹ്മൂദുൽ ഹസൻ ജോയ് (40), മെഹിദി ഹസൻ മിറാസ് (97), ജാക്കർ അലി (58) എന്നിവർ ബാറ്റു കൊണ്ട് കാര്യമായ സംഭാവന നൽകിയെങ്കിലും കഗിസോ റബാഡയുടെ മികച്ച ബൗളിംഗ് ബംഗ്ലദേശിനെ പിടിച്ചു കെട്ടി.

Picsart 24 10 24 10 00 57 020

റബാഡ 17.5 ഓവറിൽ 46 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോർ 308 ആയിരുന്നു. ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ 106 മാത്രമെ നേടിയിരുന്നുള്ളൂ‌.