ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി ന്യൂസിലാണ്ട്, 172 റൺസിന് ഓള്‍ഔട്ട്

Sports Correspondent

ധാക്കയിലെ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 172 റൺസിന് പുറത്താക്കി ന്യൂസിലാണ്ട്. മിച്ചൽ സാന്റനര്‍ , ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിനെ കുരുക്കിലാക്കിയത്. അജാസ് പട്ടേൽ 2 വിക്കറ്റും നേടി. 35 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. താരം ഹാന്‍ഡിൽഡ് ദി ബോള്‍ ചെയ്ത് പുറത്താകുകയായിരുന്നു.

ഷഹാദത്ത് ഹസൈന്‍ 31 റൺസും മെഹ്ദി ഹസന്‍ മിറാസ് 20 റൺസും നേടിയതാണ് മറ്റു ശ്രദ്ധേയമായ ബംഗ്ലാദേശിന്റെ ബാറ്റിംഗ് സംഭാവന.