101 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്, 143 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെ നാലാം ടി20യിൽ നാണക്കേടായി ബംഗ്ലാദേശിന്റെ ബാറ്റിംഗ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണിംഗ് വിക്കറ്റിൽ 101 റൺസ് നേടിയപ്പോള്‍ അതിന് ശേഷം 143 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍ 52 റൺസും സൗമ്യ സര്‍ക്കാര്‍ 41 റൺസും നേടിയപ്പോള്‍ പിന്നീട് രണ്ടക്ക സ്കോര്‍ നേടിയത് 12 റൺസ് നേടിയ തൗഹിദ് ഹൃദോയ് മാത്രമാണ്.

സിംബാബ്‍വേക്ക് വേണ്ടി ലൂക്ക് ജോംഗ്വേ മൂന്നും റിച്ചാര്‍ഡ് എന്‍ഗാരാവ, ബ്രയന്‍ ബെന്നെറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്. 52 പന്തിനിടെ 42 റൺസ് നേടുന്നതിനിടെയാണ് ബംഗ്ലാദേശിന്റെ 10 വിക്കറ്റുകള്‍ നഷ്ടമായത്.