പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റനായി പുനഃസ്ഥാപിക്കപ്പെട്ട് 10 മാസത്തിനുള്ളിൽ തന്നെ ബാബർ അസം ആ സ്ഥാനം നഷ്ടപ്പെടുന്നതിൻ്റെ വക്കിലാണ്. ജിയോ ന്യൂസ് അനുസരിച്ച്, ദേശീയ ക്യാപ്റ്റൻ എന്ന പദവിയിൽ ഇനി ബാബർ ഉണ്ടാകില്ല.രാജ്യത്തിന്റെ ക്യാപ്റ്റൻ ആയിട്ടും , പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചാമ്പ്യൻസ് ഏകദിന കപ്പിനുള്ള ക്യാപ്റ്റൻമാരുടെ പട്ടികയിൽ ബാബറിനെ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ക്യാപ്റ്റനെന്ന നിലയിലുള്ള ബാബറിന്റെ സമയം അവസാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബാബർ ഈ ടൂർണമെൻ്റിൽ മുഹമ്മദ് ഹാരിസിൻ്റെ ക്യാപ്റ്റൻസിയുടെ കീഴിൽ ആകും കളിക്കുക, ഇത് നേതൃമാറ്റത്തിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്നു.
ബാബറിന് പകരക്കാരനായി മുഹമ്മദ് റിസ്‌വാനെ ആണ് പാകിസ്താൻ പരിഗണിക്കുന്നത്. നേരത്തെ ഏകദിന ലോകകപ്പിനു ശേഷം ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു എങ്കിലും പിന്നീട് ബാബറിനെ അവർ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു.