പാകിസ്താന്റെ പുതിയ ക്യാപ്റ്റൻ ബാബർ അസമിന് തന്റെ പൂർണ്ണ പിന്തുണയുണ്ട് എന്ന് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ട ഷഹീൻ അഫ്രീദി. പാക്കിസ്ഥാനെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് താനും ബാബറും പ്രവർത്തിക്കുന്നതെന്നും അതുകൊണ്ട് തന്റെ പൂർണ്ണ പിന്തുണ ബാബറിന് ഉണ്ടാകും എന്നു ഷഹീൻ പറഞ്ഞു.
“പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ എന്നത് തികഞ്ഞ ബഹുമതിയാണ്. ആ അവസരം ലഭിച്ചു എന്നത് വലിയ കാര്യമാണ്. ഒരു ടീം കളിക്കാരൻ എന്ന നിലയിൽ, ഞങ്ങളുടെ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണയ്ക്കേണ്ടത് എൻ്റെ കടമയാണ്. ഞാൻ അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുണ്ട്, അദ്ദേഹത്തോട് ബഹുമാനമല്ലാതെ മറ്റൊന്നും എനിക്കില്ല.” ഷഹീൻ പറഞ്ഞു.
“കളിക്കളത്തിലും പുറത്തും അവനെ സഹായിക്കാൻ ഞാൻ ശ്രമിക്കും. നമ്മളെല്ലാം ഒന്നാണ്. ഞങ്ങളുടെ ലക്ഷ്യം ഒന്നുതന്നെയാണ്, ലോകത്തിലെ ഏറ്റവും മികച്ച ടീമായി പാക്കിസ്ഥാനെ മാറ്റുക എന്നതാണ്.” ഷഹീൻ പ്രസ്താവനയിലൂടെ പറഞ്ഞു.
ഷഹീൻ ഷാ അഫ്രീദിയെ പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി. 2024 ലെ ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് ഷഹീൻ പാകിസ്ഥാൻ ക്യാപ്റ്റനായത്. ന്യൂസിലൻഡിനെതിരായ ഒരു ടി20 ഐ പരമ്പരയിൽ ഷഹീൻ പാക്കിസ്ഥാനെ 4-1 മാർജിനിൽ തോൽപിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പത്രക്കുറിപ്പിലൂടെ ഷഹീൻ തൻ്റെ മൗനം വെടിഞ്ഞു, ഞായറാഴ്ച പാകിസ്ഥാൻ ക്യാപ്റ്റനായി പുനഃസ്ഥാപിക്കപ്പെട്ട ബാബർ അസമിനെ പിന്തുണയ്ക്കേണ്ടത് തൻ്റെ കടമയാണെന്ന് പറഞ്ഞു.