പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അവരുടെ സ്റ്റാർ ബാറ്റർ ബാബർ അസമിനെ ഇംഗ്ലണ്ടിനെതിരായ 2-ഉം 3-ഉം ടെസ്റ്റുകളിൽ നിന്ന് പുറത്താക്കിയതിനെ വിമർശിച്ച് ഫഖർ സമാൻ. ബാബറിനൊപ്പം പ്രധാന പേസർമാരായ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരും പുറത്തായിരുന്നു.
വിരാട് കോഹ്‌ലി ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ഇന്ത്യ കോഹ്ലിയെ പുന്തുണക്കുകയാണ് പുറത്താക്കുക അല്ല ചെയ്തത് എന്ന് ഫഖർ സമാൻ പറഞ്ഞു.
“ബാബർ അസമിനെ പുറത്താക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ കേൾക്കുന്നത് ആശങ്കാജനകമാണ്. 2020 നും 2023 നും ഇടയിൽ യഥാക്രമം 19.33, 28.21, 26.50 ശരാശരിയുണ്ടായിരുന്നപ്പോൾ ഇന്ത്യ വിരാട് കോഹ്‌ലിയെ പുറത്താക്കിയില്ല.” ഫഖർ പറഞ്ഞു.
“പാകിസ്ഥാൻ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാനെ മാറ്റിനിർത്തുന്നത്, അത് ടീമിന് ഉടനീളം ഒരു നെഗറ്റീവ് സന്ദേശം ആണ് നൽകുന്നത്.’ ഫഖർ പറഞ്ഞു.
“ഞങ്ങളുടെ പ്രധാന കളിക്കാരെ തളർത്തുന്നതിന് പകരം അവരെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.” അദ്ദേഹം പറഞ്ഞു.
.