“വിരാട് കോഹ്‌ലിയെ മറികടക്കാനുള്ള കഴിവ് ബാബർ അസമിനുണ്ട്”

Staff Reporter

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടക്കാനുള്ള കഴിവ് പാകിസ്ഥാൻ താരം ബാബർ അസമിന് ഉണ്ടെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. ബാറ്റ് ചെയ്യുമ്പോൾ ബാബർ അസം തോൽക്കുമെന്ന് ഭയം മനസ്സിൽ നിന്ന് മാറ്റിവെച്ചാൽ കൂടുതൽ ഉയരങ്ങളിൽ താരത്തിന് എത്താൻ കഴിയുമെന്നും റമീസ് രാജ പറഞ്ഞു.

ഭയം മാറ്റി താരം കളിക്കാൻ തുടങ്ങിയാൽ കൂടുതൽ റൺസ് നേടാനും കൂടുതൽ വിജയം നേടി താരനും താരത്തിന് കഴിയുമെന്നും ഒരുപാട് കാലം മികച്ച താരമായി നിൽക്കാൻ ബാബർ അസമിന് കഴിയുമെന്നും റമീസ് രാജ പറഞ്ഞു. ബാബർ അസമിന്റെ കഴിവിന് അതിരുകൾ ഇല്ലെന്നും എന്നാൽ താരത്തിന് മെച്ചപ്പെടാനുള്ള സാഹചര്യം ഒരുക്കികൊടുത്തില്ലെങ്കിൽ താരത്തിന്റെ കഴിവിന് അനുസരിച്ച് താരം മികച്ച പ്രകടനം പുറത്തെടുക്കാനാവില്ലെന്നും റമീസ് രാജ പറഞ്ഞു.