പാക്കിസ്ഥാന്‍ പരമ്പര ജയിക്കണമെങ്കില്‍ ബാബര്‍ അസം തിളങ്ങണം, താരത്തിന്റെ ട്രേഡ്മാര്‍ക്ക് ഷോട്ടാണ് കവര്‍ ഡ്രൈവ് – നാസ്സര്‍ ഹുസൈന്‍

Sports Correspondent

ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് ടെസ്റ്റ് പരമ്പര വിജയിക്കണമെങ്കില്‍ ബാബര്‍ അസം തന്റെ മികച്ച ഇന്നിംഗ്സുകള്‍ പുറത്തെടുക്കേണ്ടി വരുമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരെ വിജയം കൊയ്യുവാന്‍ ടീമിനെ പ്രാപ്തനാക്കുവാന്‍ കഴിവുള്ള താരമാണ് ബാബര്‍ അസം. നയനാന്ദകരമായ ബാറ്റിംഗ് പ്രകടനം ആണ് താരം പുറത്തെടുക്കാറെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

താരത്തിന്റെ കവര്‍ ഡ്രൈവ് ട്രേഡ് മാര്‍ക്ക് ഷോട്ടാണെന്നും അതിലും മികച്ച കവര്‍ ഡ്രൈവ് ഇല്ലെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.