ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 46 റൺസിന്റെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 227 റൺസ് ചെയ്സ് ചെയ്ത പാകിസ്താൻ 18 ഓവറിലേക്ക് 180 റണ്ണിന് ഓളൗട്ട് ആയി. നല്ല തുടക്കം കിട്ടിയെങ്കിലും ബാബർ അസം അല്ലാതെ പാകിസ്താൻ നിരയിൽ ആരും വലിയ സ്കോർ നേടിയില്ല. ഇത് പാകിസ്താന് തിരിച്ചടിയായി.
ഓപ്പണർ അയുബ് 8 പന്തിൽ നിന്ന് 27 റൺസ് എടുത്ത് മികച്ച സ്റ്റാർട്ട് നൽകി. പക്ഷെ താരം റണ്ണൗട്ട് ആയത് അവർക്ക് തിരിച്ചടിയായി. റിസുവാൻ 15 പന്തിൽ നിന്ന് 27 റൺസും എടുത്തു. ബാബർ അസം 35 പന്തിൽ നിന്ന് 57 റൺസ് എടുത്ത് പൊരുതി എങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ കിട്ടിയില്ല. ന്യൂസിലൻഡിനായി സൗത്തി 4 വിക്കറ്റ് നേടി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എടുത്തു. അർധ സെഞ്ച്വറി നേടിയ മിച്ചലിന്റെയും വില്യംസിന്റെയും ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് മികച്ച് സ്കോർ നൽകിയത്. തുടക്കത്തിൽ ഓപ്പണർ ഫിൻ അലൻ 15 പന്തിൽ 35 റൺസ് എടുത്ത് ഹോം ടീമിന് നല്ല തുടക്കം നൽകി.
വില്യംസൺ 42 പന്തിൽ നിന്ന് 57 റൺസ് എടുത്ത് മികച്ച ഇന്നിംഗ്സ് കളിച്ചു. 27 പന്തിൽ നിന്ന് 61 റൺസ് എടുത്ത മികച്ചലാണ് ഏറ്റവും തിളങ്ങിയത്. 4 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിങ്സ്. അവസാബം 11 പന്തിൽ നിന്ന് 26 റൺസ് അടിച്ച് ചാപ്മാനും ന്യൂസിലൻഡിനെ വലിയ സ്കോറിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു..
പാകിസ്താനായി ഷഹീൻ അഫ്രീദിയും അബ്ബാസ് അഫ്രീദിയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാരിസ് റഹൂഫ് 2 വിക്കറ്റും എടുത്തു.