ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്നതോ ഇവിടെ വെച്ച് ഇന്ത്യയെ നേരിടുന്നതിനോ ഞങ്ങൾക്ക് ഒരു ഭയവും ഇല്ല എന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. പാകിസ്താന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് മാത്രമല്ല എന്നും ബാബർ പറയുന്നു. ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാൻ വരുന്നതിൽ പാകിസ്താൻ ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുക ആണ് പാകിസ്താൻ ഇപ്പോൾ.
“ഞങ്ങൾ ലോകകപ്പ് കളിക്കാൻ ആണ് പോകുന്നത് എന്ന് ഞാൻ കരുതുന്നു – ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല ഞങ്ങൾ കളിക്കുന്നത്” അദ്ദേഹം വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ഞങ്ങൾ ഒരു ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മറ്റ് ഒമ്പത് ടീമുകളുണ്ട്, അതിനാൽ അവരെ തോൽപ്പിച്ചാൽ മാത്രമേ ഞങ്ങൾ ഫൈനലിൽ എത്തുകയുള്ളൂ.” – ബാബർ പറഞ്ഞു.
അഹമ്മദാബാദ് പോലെ ഒരു ലക്ഷത്തിൽ അധികം ആരാധകർ ഉണ്ടാകുന്ന സ്റ്റേഡിയത്തിൽ ഇന്ത്യക്ക് എതിരെ കളിക്കാൻ ഭയമില്ല എന്ന് ബാബർ പറഞ്ഞു. “പ്രൊഫഷണലുകൾ എന്ന നിലയിൽ ഞങ്ങൾ തയ്യാറായിരിക്കണം,” അസം പറഞ്ഞു.
“എവിടെ ക്രിക്കറ്റ് ഉണ്ടോ, എവിടെ മത്സരങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ പോയി കളിക്കും. എല്ലാ രാജ്യങ്ങളിലും പ്രകടനം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ബാബർ പറഞ്ഞു.