ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാന് വേണ്ടി ബാബർ അസം ഓപ്പണറായി തന്നെ ഇറങ്ങുമെന്ന് മുഹമ്മദ് റിസ്വാൻ സ്ഥിരീകരിച്ചു. സൗദ് ഷക്കീൽ ആ റോൾ ഏറ്റെടുത്തേക്കാമെന്ന റിപ്പോർട്ടുകൾ ക്യാപ്റ്റൻ റിസ്വാൻ തള്ളിക്കളഞ്ഞു. ഏകദിന ഓപ്പണർ ആകാനുള്ള സാങ്കേതിക കഴിവുണ്ട് എന്ന് റിസ്വാൻ പറഞ്ഞു, ഇന്ന് കറാച്ചിയിൽ ന്യൂസിലൻഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരം.

“ഞങ്ങൾക്ക് ഓപ്ഷനുകൾ ഇല്ലെന്നല്ല, ഉണ്ട്. പക്ഷേ സാഹചര്യങ്ങൾ നോക്കുകയാണെങ്കിൽ, ബാബർ ആണ് ഓപ്പണർ ആകാൻ ശരിയായ ആൾ. ബാബർ ഓപ്പണർ ചെയ്യില്ല എന്ന റിപ്പോർട്ടുകൾ ശരിയല്ല. ഞങ്ങൾക്ക് യഥാർത്ഥ ഓപ്പണർമാരെ വേണം, പക്ഷേ ടീമിന്റെ ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, സാങ്കേതികമായി ശക്തനായ ബാറ്റ്സ്മാൻ ആയതിനാൽ ബാബർ ഓപ്പണർ ആകണമെന്ന് ഞങ്ങൾ കരുതി. അദ്ദേഹം ആണ് ഞങ്ങളുടെ ഓപ്പണർ”റിസ്വാൻ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.