കോഹ്‍ലിയ മറികടന്ന് ബാബര്‍ അസം ഏകദിന റാങ്കിംഗില്‍ ഒന്നാമത്

Sports Correspondent

വിരാട് കോഹ്‍ലിയെ പിന്തള്ളി ബാബര്‍ അസം ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മികവാണ് ബാബര്‍ അസമിന് കോഹ്‍ലിയെ മറികടക്കുവാന്‍ സഹായിച്ചത്. 865 റേറ്റിംഗ് പോയിന്റുള്ള പാക്കിസ്ഥാന്‍ നായകന്‍ 857 പോയിന്റുള്ള ഇന്ത്യന്‍ നായകനെ പിന്തള്ളുകയായിരുന്നു.

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ്മയാണ് സ്ഥിതി ചെയ്യുന്നത്. റോസ് ടെയിലര്‍(801), ആരോണ്‍ ഫിഞ്ച്(791) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയവര്‍.