ബാബർ അസം സിംബാബ്‌വെ പോലുള്ള ചെറിയ ടീമുകൾക്ക് എതിരെ മാത്രമാണ് റൺസ് നേടുന്നത് – കനേരിയ

Newsroom

Picsart 25 02 25 23 06 55 301
Download the Fanport app now!
Appstore Badge
Google Play Badge 1

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ബാബർ അസമിൻ്റെ മോശം പ്രകടനത്തെ വിമർശിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. “ഇത്രയും കാലം ബാബർ റൺസ് വലിയ ടീമിനെതിരെ റൺസ് നേടിയിട്ടില്ല. അദ്ദേഹം സ്കോർ ചെയ്യുന്നത് സിംബാബ്‌വെയ്‌ക്കെതിരെയോ ചെറിയ ടീമുകൾക്കെതിരെയോ ആണ്. അദ്ദേഹം വലിയ ടീമുകൾക്കെതിരെ സ്‌കോർ ചെയ്യുകയാണെങ്കിൽ, അത് ഒരു ഇന്റൻഷൻ ഇല്ലാത്ത ഇന്നിംഗ്സും ആയിരിക്കു.” കനേരിയ എഎൻഐയോട് പറഞ്ഞു.

Picsart 25 02 24 13 00 42 764

ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ്റെ ഫോമിനെയും കനേരിയ ചോദ്യം ചെയ്തു. “റിസ്വാൻ്റെ ബാറ്റിൻ്റെ പ്രവർത്തനം നിലച്ചതായി തോന്നുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ തന്നെ, ടൂർണമെൻ്റിൽ നിന്ന് ഈ ടീം വളരെ വേഗം പുറത്താകുമെന്ന് ഉറപ്പായിരുന്നു.” കനേരിയ കൂട്ടിച്ചേർത്തു.