ക്യാപ്റ്റൻ എന്ന നിലയിൽ ബാബർ അസമിന് ആവശ്യത്തിൽ കൂടുതൽ അവസരം ലഭിച്ചു എന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. സാധാരണ ലോകകപ്പിലെ പരാജയത്തിൽ ക്യാപ്റ്റൻ ആകും ഏറെ വിമർശിക്കപ്പെടുക. ബാബറിന്റെ കാര്യത്തിൽ അതുപോലും നടക്കുന്നില്ല എന്നും അഫ്രീദി പറഞ്ഞു.
“ക്യാപ്റ്റനെയോ കോച്ചിനെയോ തീരുമാനിക്കണം, എന്നിട്ട് അവർക്ക് സമയം നൽകണം. ബാബറിനെ സംബന്ധിച്ചിടത്തോളം, ഒരു ക്യാപ്റ്റനും ഇത്രയധികം അവസരങ്ങൾ ലഭിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞാലുടൻ ക്യാപ്റ്റനാണ് ആദ്യം പഴി കേൾക്കുന്നത്. ഇവിടെ അങ്ങനെ ഇല്ല. 2-3 ലോകകപ്പ്, 2-3 ഏഷ്യാ കപ്പ് എന്നിട്ടും ബാബർ തുടരുന്നു. അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചു, ”അഫ്രീദി പറഞ്ഞു.
പിസിബി സെലക്ടർമാരായ വഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയും പുറത്താക്കിയതിനെയും അഫ്രീദി വിമർശിച്ചു. 6-7 പേരടങ്ങുന്ന കമ്മിറ്റിയിൽ നിന്ന് റിയാസിനെയും റസാഖിനെയും മാത്രം പിസിബി പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് അഫ്രീദി ചോദിച്ചു.