ഐസിസി ഏകദിന ഓൾറൗണ്ടർ റാങ്കിംഗിൽ സ്വന്തം നാട്ടുകാരനായ മുഹമ്മദ് നബിയെ മറികടന്ന് അഫ്ഗാനിസ്ഥാൻ്റെ അസ്മത്തുള്ള ഒമർസായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ മികച്ച പ്രകടനത്തിന് ശേഷം ഒമർസായിക്ക് ഇപ്പോൾ 296 റേറ്റിംഗ് പോയിൻ്റുകൾ ഉണ്ട്, നബിയേക്കാൾ നാല് കൂടുതൽ.

വെറും 24 വയസ്സുള്ള ഒമർസായി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന് എതിരെയും ഓസ്ട്രേലിയക്ക് എതിരെയും ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ 41 റൺസും 5 വിക്കറ്റും എടുത്തപ്പോൾ, ഓസ്ട്രേലിയക്ക് 67 റൺശും ഒപ്പം 1 വിക്കറ്റും വീഴ്ത്തി.