അസം ഖാന് അനുമതി നിഷേധിച്ച് പാക്കിസ്ഥാന്‍, ഐഎൽടി20യിൽ നിന്ന് പുറത്ത്

ദുബായിയിലെ ഐഎൽടി20 ലീഗിൽ നിന്ന് അസം ഖാന്‍ പിന്മാറി. താരത്തിന് അടുത്ത വര്‍ഷം നടക്കുന്ന ലീഗിൽ ഡെസേര്‍ട്ട് വൈപ്പേഴ്സ് ആണ് താരത്തെ സ്വന്തമാക്കിയത്. പാക്കിസ്ഥാന്‍ ബോര്‍ഡിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയെന്നത് ലീഗിന്റെ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഎൽടി20യിലും ദക്ഷിണാഫ്രിക്കയിലെ ടി20 ലീഗ് ആയ എസ്എ20യിലുമുള്ള 12 ഉടമകളിൽ 11 എണ്ണവും ഇന്ത്യയ്ക്കാരുടെ ഉടമസ്ഥതയിലുള്ളതാണ്. ഡെസേര്‍ട് വൈപ്പേഴ്സ് ലാന്‍സര്‍ കാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ്. ടോം മൂഡി ഹെഡ് കോച്ചായ ലീഗിൽ കൂടുതൽ പാക് താരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവര്‍ നേരിട്ടാണ് അസം ഖാനെ ടീമിലേക്ക് എത്തിച്ചതെങ്കിലും പിസിബി അനുമതി നൽകാത്തതിനാൽ തന്നെ പാക്കിസ്ഥാനിൽ നിന്നുള്ള പ്രാതിനിധ്യം ഇതോടെ ഇല്ലാതായി.