ഗുജറാത്തിനായി മുമ്പ് കളിച്ചിട്ടുള്ള പരിചയമുണ്ട്, ഈ കൂട്ടുകെട്ട് വളരുമെന്ന് പ്രതീക്ഷ – അക്സര്‍ പട്ടേൽ

Sports Correspondent

ഇന്ത്യയുടെ അഞ്ചാം ടി20യിലെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ബൗളര്‍മാര്‍ തന്നെയാണ്. മൂന്ന് വിക്കറ്റ് നേടിയ മുകേഷ് കുമാറിനെയും രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്ണോയിയെയും മറികടന്ന് തന്റെ നാലോവറിൽ വെറും 14 റൺസ് മാത്രം വിട്ട് നൽകി 1 വിക്കറ്റ് നേടിയ അക്സര്‍ പട്ടേൽ ആണ് കളിയിലെ താരമായി മാറിയത്.

Axarsurya

ആദ്യ നാല് മത്സരങ്ങളിലും ഡ്യൂ പ്രശ്നമുണ്ടാക്കിയെങ്കിലും ബെംഗളൂരുവിൽ ഡ്യൂ ഒട്ടും അലട്ടിയില്ലെന്നും ഇന്ത്യയുടെ 6 റൺസ് വിജയത്തിന് ശേഷം പ്രതികരിക്കുമ്പോള്‍ താരം വ്യക്തമാക്കി. രവി ബിഷ്ണോയിയുമായി ഗുജറാത്തിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നും ഈ കൂട്ടുകെട്ട് മുന്നോട്ടും ഇത് പോലെ മികച്ച രീതിയിൽ വളര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്സര്‍ പട്ടേൽ വ്യക്തമാക്കി.

പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് രവി ബിഷ്ണോയി ആയിരുന്നു.